ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ താമര പൂവും ആകുന്നു ..ഉത്തമഗീതം 2:1

ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ  താമര പൂവും ആകുന്നു ..ഉത്തമഗീതം 2:1

ആരാണ്  മേല്പറഞ്ഞ വചനത്തിലെ പുഷ്പം ?താമരപൂവ് ?മണവാട്ടിയാണ്  എന്ന്
അനേകർ  അഭിപ്രായപെടുന്നു.എന്നാൽ ഗാനങ്ങളിൽ നാം പാടുന്നു ക്രിസ്തുവാണ്
ശാരോൻ പനിനീർപൂവ്…..

സൌന്ദര്യത്തിന്റെ പൂർണതയായ സീയോനിൽ നിന്ന് പ്രകാശിക്കുന്ന കർത്താവ്
തന്നെയാണ് ശാരോൻ പനിനീർപുഷ്‌പം.അവന്റെ ദിവ്യ  സൌന്ദര്യത്തെ ആർക്കു
വർണ്ണിക്കുവാൻ കഴിയും?
എന്നാൽ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ശുലേമിയുടെ മുഖത്ത്
പ്രതിഫലിച്ച തേജസ്സ് കേദാർ കൂടാരം പോലെ കറുത്തിരുണ്ടവളെ രൂപാന്തരപ്പെ ടുത്തി.

അവൾ ഇപ്രകാരം പാടി :
ഞാൻ ശാരോനിലെ പനിനീർ പുഷപവും താഴ്വരകളിലെ താമരപൂവും ആകുന്നു  …

“ഇന്നു പ്രഭാതത്തിൽ നമ്മുടെ ആത്മമണവാളന്റെ മുഖത്തേക്ക്  തന്നേ നോക്കാം.
അവന്റെ തേജസ്സിനെ കണ്ണാടി പോലെ  പ്രതിബിംബിച്ചു കൊണ്ട്  ഈ ദിവസം
നമുക്കാരംഭിക്കാം”.

പ്രാർത്ഥിക്കാം :
കർത്താവേ  നീ  തന്ന  ശുഭ്ര വസ്ത്രത്തിലേക്കല്ല ,അവിടുത്തേ മുഖത്തേക്ക്  തന്നേ
ഞാൻ  നോക്കുന്നു .കർത്താവേ  നീ തന്ന  കിരീടത്തിലേക്കല്ല :
അവിടുത്തെ മുറിവേറ്റ  കരങ്ങളിലേക്ക്  തന്നേ  എൻറെ  ദൃഷ്ടി  ഞാൻ
ഉറപ്പിക്കട്ടെ. .  ആമേൻ

by 

Leave a Reply