മരുഭൂമിയിൽ നിന്ന് തന്റെ പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?ഉത്തമഗീതം 8:5
നമ്മുടെ ആത്മകണ്ണുകൾ കൊണ്ട് മുന്തിരിത്തോട്ടത്തിൽ നിന്ന് കയറിവരുന്ന മണവാളനെ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകളെ നമുക്ക് ദർശിക്കാം.
പെട്ടന്ന് അവർ ഈ കാഴ്ച കണ്ടു …ഒന്നല്ല ഇതാ രണ്ടു പേർ വളരെ ദൂരെ നിന്ന് വരുന്നു.
തോഴിമാർ ആവേശത്തോടെ ആരാഞ്ഞു ….ആരാണീ രണ്ടു പേർ ?മണവാളനും പിന്നെ?
മരുഭൂമിയിൽ നിന്ന് തന്റെ പ്രിയൻറെ മേൽ ചാരിക്കൊണ്ടു വരുന്നോരിവൾ ആര് ?
ഇതാ അത് മറ്റാരുമല്ല ,മണവാളന്റെ മാർവിൽ അവന്റെ ഹൃദയസ്പന്ദനങ്ങളെ കേട്ടു കൊണ്ട്
ചാരിവരുന്നോരിവൾ(ൻ ) മറ്റാരുമല്ല *………….. തന്നേ .
മറ്റൊരുവൾ ചക്രവാളത്തിലേക്ക് നോക്കി കയറിവരുന്നവർ ആരെന്നു ഉറപ്പു വരുത്തി.
അതെ!! അതെ !! നീ പറഞ്ഞത് ശരി തന്നെ .അത് *……………….തന്നേ.
താൻ ഈ മരുഭൂമിയിൽ തന്റെ പ്രിയനായ യേശുവിന്റെ മാർവിൽ അവൾ(ൻ ) വിശ്രമിക്കുന്നു .
മൂന്നാമത് ഒരുവൾ പറഞ്ഞു .അത് *…………………. തന്നേ …….ഉറപ്പാണ് .
ഈ മരുഭൂയാത്രയിൽ അവൾക്ക് ചാരുവാൻ തൻറെ പ്രിയനായ യേശുവല്ലാതെ മറ്റാരുമില്ല.
അവന്റെ ഇടംകൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ.അവന്റെ വലംകൈ എന്നെ ആശ്ലേഷി ക്കട്ടെ.
പ്രാർത്ഥന :
കർത്താവെ അവിടുത്തേ മാർവിൽ ചാരിയിരുന്ന യോഹന്നാനെ പോലെ ഇന്നേ ദിവസം അങ്ങയിൽ വിശ്രമിക്കാൻ’ എന്നെ സഹായിക്കേണമേ .യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു .
ആമേൻ .
*നിങ്ങളുടെ പേര് ചേർത്തു വായിക്കുക.
**സമാഹൃതം